പെ​രു​മ്പാ​വൂ​ർ: ഒ​ക്ക​ൽ പെ​രി​യാ​ർ ല​യ​ൺ​സ് ക്ല​ബ് ന​ട​പ്പാ​ക്കു​ന്ന സ്കൂ​ൾ മു​റ്റ​ത്ത് എ​ന്നും പൂ​ക്കാ​ലം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. ല​യ​ൺ​സ് ക്ല​ബ്ബിന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ വ​രു​ന്ന സ്കൂ​ളു​ക​ളി​ൽ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പൂ​ക്കു​ന്ന​തും എ​ന്നും സു​ഗ​ന്ധം പ​ര​ത്തു​ന്ന​തും ആ​യ പൂ​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

സ്കൂ​ൾ മു​റ്റ​ത്ത് എ​ന്നും പൂ​ക്കാ​ലം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​വ​പ്പ​ടി ഗ​വ. എ​ൽപി ​സ്കൂ​ളി​ൽ വി​വി​ധ​ത​ര​ത്തി​ലു​ള്ള പൂ​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.

ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.എം. സൂ​ഫി സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ​ഠി​ക്കാ​നാ​വ​ശ്യ​മാ​യ ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു . അ​ഡ്വ. വ​ർ​ഗീ​സ് മൂ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ വ​ർ​ഗീ​സ് ചെ​ട്ടി​യ​കു​ടി, പോ​ൾ വെ​ട്ടി​ക്ക​ന​ക്കു​ടി, ര​ഞ്ജി​ പെ​ട്ട​യി​ൽ, ഷി​ജു തോ​പ്പി​ലാ​ൻ, ബോ​ബി പാ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.