മൂ​വാ​റ്റു​പു​ഴ: എ​സ്എ​സ്എ​ൽ‌​സി, പ്ല​സ്ടു പ​രീ​ക്ഷാ വി​ജ​യി​ക​ൾ‌​ക്കാ​യി ദീ​പി​ക യം​ഗ് ജീ​നി​യ​സ് മീ​റ്റും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ആ​ദ​ര​വും മൂ​വാ​റ്റു​പു​ഴ​യി​ലും കോ​ത​മം​ഗ​ല​ത്തും ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു വി​ദ​ഗ്ധ​ർ‌ ന​യി​ക്കു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സു​ക​ളും ഉ​ണ്ടാ​കും.

നാ​ളെ രാ​വി​ലെ പ​ത്തി​ന് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന യം​ഗ് ജീ​നി​യ​സ് മീ​റ്റ് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ഷ്ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഡ​യ​റ​ക്ട​റും കൊ​ച്ചി റ​സി​ഡ​ന്‍റ് മാ​നേ​ജ​രു​മാ​യ ഫാ. ​സൈ​മ​ൺ പ​ള്ളു​പ്പേ​ട്ട, ഡ​യ​റ​ക്ട​ർ റ​വ.​ഡോ. തോ​മ​സ് പോ​ത്ത​നാ​മു​ഴി, ജ​ന​റ​ൽ മാ​നേ​ജ​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റം, ഡി​എ​ഫ്സി കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ എ​ട​ത്തൊ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​ർ, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യ​വ​ർ, ഉ​ന്ന​ത വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ജ​ർ​മ​ൻ ഭാ​ഷാ​പ​രി​ശീ​ല​ന രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ എ​ൻ. ഏ​ബി​ൾ ട്രെ​യ്നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ (ഇ​ന്ത്യാ​സ് ബി​ഗ​സ്റ്റ് ജ​ർ​മ​ൻ ലാം​ഗ്വേ​ജ് ഗു​രു​കു​ലം) വി​ദ​ഗ്ധ​ർ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സു​ക​ൾ ന​യി​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാം.

കോ​ത​മം​ഗ​ലം വി​മ​ല​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ൽ ദീ​പി​ക യം​ഗ് ജീ​നി​യ​സ് മീ​റ്റും ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് ആ​ദ​ര​വും അ​ഞ്ചി​നു രാ​വി​ലെ 10നു ന​ട​ക്കും. ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം, മൂ​വാ​റ്റു​പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​വ​ർ​ഗീ​സ് പ​ന്തി​ര​യി​ത്ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ: 9387549034, 9387549002.