കൊ​ച്ചി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി, 'പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ​ത്തെ തു​ര​ത്തു​ക' എ​ന്ന ല​ക്ഷ്യ​വു​മാ​യി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ എ​റ​ണാ​കു​ളം സോ​ണ​ല്‍ ഓ​ഫീ​സും റീ​ജ​ണ​ല്‍ ഓ​ഫീ​സും ചേ​ര്‍​ന്ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ലും എ​റ​ണാ​കു​ളം ക​ള​മ​ശേ​രി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും ന​ട​ത്തി.

മ​റൈ​ന്‍​ഡ്രൈ​വി​ല്‍ വാ​ക്ക​ത്തോ​ണും പ്ലാ​സ്റ്റി​ക് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് മ​റൈ​ന്‍​ഡ്രൈ​വ് ന​ട​പ്പാ​ത​യും ഗ്രൗ​ണ്ടും വൃ​ത്തി​യാ​ക്കു​ക​യും അ​വി​ടെ​യു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.
ക​ള​മ​ശേ​രി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു പി​ടി​പ്പി​ക്കു​ക​യും സ്‌​കൂ​ള്‍ പ​രി​സ​രം വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ സ്‌​കൂ​ളി​ന് കൈ​മാ​റി​യ അ​മ്പ​തോ​ളം വി​വി​ധ തൈ​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ചു. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് സോ​ണ​ല്‍ ഹെ​ഡ് ഡി.​പ​ജി​ത്ത് കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​മാ​ര്‍ കെ.​ആ​ര്‍.​ക​ഗ​ഡാ​ല്‍, അ​നീ​ഷ്‌​കു​മാ​ര്‍ കേ​ശ​വ​ന്‍, റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ സി.​ജി.​മി​നി, ഡെ​പ്യൂ​ട്ടി റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ പി.​എ.​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.