നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് ത​ല അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ള​ളു​ശേ​രി100ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്നു. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.വി. പ്ര​ദീ​ഷ് നി​ർ​വഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.വി. സു​നി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ര സ​ജീ​വ്, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ഡ്വ. ഷ​ബീ​ർ​ അ​ലി, പ​ഞ്ചാ​യ​ത്തം​ഗം സി.ഒ. മാ​ർ​ട്ടി​ൻ, ബ്ലോ​ക്ക് ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ഗീ​താ​ജ്ഞ​ലി, സൂ​പ്പ​ർ​വൈ​സ​ർ സൗ​മ്യ ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബ്ലോ​ക്ക് അ​തി​ർ​ത്തി​യി​ലെ സ്വ​ന്ത​മാ​യി കെ​ട്ടി​ട​മു​ള്ള മു​ഴു​വ​ൻ അ​ങ്ക​ണ​വാ​ടി​ക​ളെ​യും സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി​ക​ളാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പ​റ​ഞ്ഞു.