കുടുംബസംഗമവും ഐഡന്റിറ്റി കാർഡ് വിതരണവും
1564757
Wednesday, June 4, 2025 5:09 AM IST
അങ്കമാലി: സൗണ്ട് ആൻഡ് ഇലൂമിനേഷൻ പന്തൽ വർക്കേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കുടുംബ സംഗമവും അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും അങ്കമാലിയിൽ നടന്നു. അങ്കമാലി സൗത്തിൽ കുടുംബശ്രീ കഫേ ഹാളിൽ നടന്ന സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി സി.കെ. സലിം കുമാർ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ യൂണിയന്റെ ജില്ല പ്രസിഡന്റ് ജെയ്സൻ വർഗീസ് അധ്യഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡി. മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ഏരിയ പ്രസിഡന്റ് പി.വി. ടോമി അംഗത്വ കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു.
ജില്ലാ സെക്രട്ടറി പി.എ. ജോണി റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ ഭാരവാഹികളായ സുനിൽകുമാർ, ദിലീപ് കുമാർ, എംഡി ജോജി, കെ എസ് ബെന്നി, ഏലിയാസ് സുമിട്ടോൻ , എന്നിവർ സംസാരിച്ചു.