കൊ​ച്ചി: വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​ട്ടി​ക​ള്‍​ക്ക് "സ്‌​നേ​ഹി​ത' സൗ​ജ​ന്യ സേ​വ​നം ന​ല്കു​ന്നു. ഇ​തി​നാ​യി ജി​ല്ല​യി​ലെ 102 സ്‌​കൂ​ളു​ക​ളി​ലെ 1,800 ക്ലാ​സ് മു​റി​ക​ളി​ല്‍ സ്‌​നേ​ഹി​ത​യു​ടെ ടൈം ​ടേ​ബി​ള്‍ കാ​ര്‍​ഡ് പ്ര​ദ​ര്‍​ശി​പ്പി​ക്കും.

സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും സ്‌​നേ​ഹി​ത ന​ല്‍​കി വ​രു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ൾ കാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജെ​ന്‍​ഡ​ര്‍ ക്ല​ബ് @ സ്‌​കൂ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ജെ​ന്‍​ഡ​ര്‍ ടീം ​അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രാ​ണ് വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ പ​ദ്ധ​തി ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. 'പ​ഠ​ന​വും വി​നോ​ദ​വും സ​മ​ത്വ​വും കൂ​ടെ സ്‌​നേ​ഹി​ത​യും' എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ആ​പ്ത​വാ​ക്യം. 8594034255, 1800 4255 5678 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ 24 മ​ണി​ക്കൂ​റും സ്‌​നേ​ഹി​ത​യി​ലേ​ക്ക് വി​ളി​ക്കാം.