പാർക്കിംഗ് മേഖല കൈയടക്കി വർക്ക്ഷോപ്പ്; നടപടിയെടുക്കാൻ മടിച്ച് ആലുവ നഗരസഭ
1564751
Wednesday, June 4, 2025 5:09 AM IST
ആലുവ: പാലസ് റോഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റ് ഹൗസ് ബിൽഡിംഗിലെ പാർക്കിംഗ് മേഖല കൈയടക്കി ഇരുചക്ര വർക്ക്ഷോപ്പ് നടത്തുന്നതായി പരാതി.
നിരവധി പരാതികൾ ലഭിച്ചിട്ടും ആലുവ നഗരസഭ നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
തൊട്ടടുത്തുള്ള വ്യാപാരശാലയുടെ മറവിലാണ് പാർക്കിംഗ് മേഖല കയ്യേറിയിരിക്കുന്നത്.
പരാതിയെ തുടർന്ന് നനഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. സൈമണിന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ രണ്ടാഴ്ച്ച മുമ്പ് സ്ഥലം സന്ദർശിച്ച് കൈയേറ്റം കണ്ടെത്തിയെങ്കിലും ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല.