കൊ​ച്ചി: സ്‌​കൂ​ളി​ല്‍ നി​ന്ന് ഭാ​വി ശാ​സ്ത്ര​ജ്ഞ​രെ വാ​ര്‍​ത്തെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ശാ​സ്ത്ര വി​ഷ​യ​ങ്ങ​ള്‍ ക​ണ്ടും അ​നു​ഭ​വി​ച്ചും പ​ഠി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന ഇ​ന്‍​വെ​ന്‍റ​ര്‍ പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണം വ​ള്ളി​ക്കു​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ചേ​ലേ​മ്പ്ര എ​ന്‍​എ​ന്‍​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ തു​ട​ങ്ങി.

സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ല്‍​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ട​ന്‍ സ​ലിം​കു​മാ​ര്‍ ടാ​ല്‍​റോ​പി​ന്‍റെ ഇ​ന്‍​വെ​ന്‍റ​ര്‍ പാ​ര്‍​ക്ക് പ്ര​ഖ്യാ​പ​നം നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പാ​ള്‍ സി.​ഇ. ദീ​പ​ക് , ടാ​ല്‍​റോ​പ് കോ​ഫൗ​ണ്ട​ര്‍ ആ​ന്‍​ഡ് ചീ​ഫ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഷ​മീ​ര്‍ ഖാ​ന്‍ എ​ന്നി​വ​ര്‍ ഇ​ന്‍​വെ​ന്‍റ​ര്‍ പാ​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ പ​ഠ​ന കാ​ല​യ​ള​വി​ല്‍ ത​ന്നെ ശാ​സ്ത്ര​ലോ​ക​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ല​റി​യാ​ന്‍ ഇ​ന്‍​വെ​ന്‍റ​ര്‍ പാ​ര്‍​ക്കി​ലൂ​ടെ അ​വ​സ​ര​മൊ​രു​ങ്ങും. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​യും തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു സ്‌​കൂ​ൾ എ​ന്ന ക​ണ​ക്കി​ൽ, സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 140 ഇ​ന്‍​വെ​ന്‍റ​ര്‍ പാ​ര്‍​ക്കു​ക​ളാ​ണ് ടാ​ല്‍​റോ​പ് ഒ​രു​ക്കി വ​രു​ന്ന​ത്.

ആ​ര്‍.​പി ബി​ന്ദു, എം.​നാ​രാ​യ​ണ​ന്‍, അ​ബ്ദു​ള്‍ റ​ഷീ​ദ്, ഡോ. ​എ​ന്‍. കെ. ​ര​ജി​ത്ത്, ജ​യ​ന്തി, ഹ​സീ​ബ, കെ.​വി ഷാ​ജി, റീം ​ഖാ​ന്‍, ടി.​എ.​അ​തു​ല്‍, സ്വാ​ലി​ഹ്, മു​ഹ​മ്മ​ദ് സ​ഫീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.