മൂ​വാ​റ്റു​പു​ഴ: ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക്ക് അ​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ ന​ഷ്ട​മാ​യി. സംഭവത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ട്രേ​ഡിം​ഗ് പ്ലാ​റ്റ്ഫോ​മി​ന്‍റെ പ​ര​സ്യം ക​ണ്ട് ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ അം​ഗ​മാ​ക്കു​ക​യും ഷെ​യ​ർ മാ​ർ​ക്ക​റ്റി​ൽ നി​ക്ഷേ​പി​ച്ചാ​ൽ വ​ൻ ലാ​ഭം ഉ​ണ്ടാ​ക്കി​ത്ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മൂ​വാ​റ്റു​പു​ഴ കി​ഴ​ക്കേ​ക്ക​ര സ്വ​ദേ​ശി​യി​ൽ നി​ന്നും 52,85,000 രൂ​പ നി​ക്ഷേ​പി​പ്പി​ച്ച് ച​തി​യി​ൽപ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.