വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
1564871
Wednesday, June 4, 2025 10:27 PM IST
പെരുന്പാവൂർ: ഹൈസ്കൂൾ വിദ്യാർഥിയെ വീടിനുള്ളിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഐമുറി കൈയ്യുത്തിയാൽ കന്നപ്പിള്ളി നീതു-സജി ദന്പതികളുടെ മകൻ എസ്. ബൗഷിക് (15) ആണ് മരിച്ചത്.
ഐമുറി ചേരാനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ 10-ാം ക്ലാസ് വിദ്യാർഥിയായിരുന്നു. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടതിനുശേഷം സംസ്കാരം ഇന്ന് ഐമുറി തിരുഹൃദയ പള്ളിയിൽ. സഹോദരി: ആർഷിക (നാലാം ക്ലാസ്).