രണ്ടു കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
1564745
Wednesday, June 4, 2025 4:57 AM IST
പെരുമ്പാവൂർ: രണ്ടു കിലോഗ്രാം കഞ്ചാവുമായി ഒഡീഷ ഗഞ്ചാം സ്വദേശി രാജേഷ് ഡീഗലി(23)നെ പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തിയശേ ഷം പെരുമ്പാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്.
ഒഡീഷയിൽ നിന്ന് 3,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 20,000 രൂപയ്ക്കാണ് വിറ്റിരുന്നത്. വില്പനയ്ക്കു ശേഷം രാത്രി തന്നെ ഒഡീഷയിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. നേരത്തെ കഞ്ചാവ് കേസിൽ ഇയാൾ രണ്ടു വർഷത്തോളം പാലക്കാട് ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പെരുമ്പാവൂർ എഎസ്പി ശക്തിസിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐമാരായ പി.എം. റാസിഖ് , വിനിൽ ബാബു, ജോഷി മാത്യു, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, എസ്സിപിഒമാരായ വർഗീസ് വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, എ.ടി. ജിൻസ്, നോബിൾ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.