കോ​ത​മം​ഗ​ലം: ന​ഗ​ര​സ​ഭാ 28-ാം വാ​ർ​ഡി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി.

വെ​ണ്ടു​വ​ഴി സ​ണ്‍​ഡേ സ്കൂ​ൾ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​ന​വും അ​വാ​ർ​ഡ് ദാ​ന​വും നി​ർ​വ​ഹി​ച്ചു. കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ഗ​ണേ​ശ​ൻ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി.

വ​ട​ക്കേ വെ​ണ്ടു​വ​ഴി അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ കു​ട്ടി​ക​ൾ​ക്ക് മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​വി​ൽ​സ​ണ്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബി​ൻ​സി ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ഡെ​യ്സി ജോ​ണ്‍, സി​ജു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.