എച്ച്എംടി ഭൂമി ഏറ്റെടുക്കൽ: തുക കൈമാറി
1564909
Thursday, June 5, 2025 5:04 AM IST
കളമശേരി: സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട് എച്ച്എംടിയുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. ഭൂമി വില ഹൈക്കോടതിയിൽ കെട്ടിവയ്ക്കുന്നതിന് ഹൈക്കോടതി രജിസ്ട്രാറുടെ പേരിൽ ദേശസാൽകൃത ബാങ്കിൽ നേരത്തെ അക്കൗണ്ട് തുറന്നിരുന്നു.
ഭൂമി ഏറ്റെടുക്കലിനായി അനുവദിച്ചിട്ടുള്ള 37,90,90, 662 രൂപയാണ് കൈമാറിയത്. റോഡ് വികസനത്തിന് ആവശ്യമായ എച്ച്എംടി ഭൂമി ലഭ്യമാക്കുന്നതിന് ദേശസാൽകൃത ബാങ്കിൽ തുക കെട്ടിവെക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി നേരത്തെ അനുവദിച്ചിരുന്നു.
സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിനായി എൻഎഡിയിൽ നിന്ന് വിട്ടു കിട്ടേണ്ട 2 .4967 ഹെക്ടർ ഭൂമിയുടെ വിലയുൾപ്പെടെ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ജില്ലയിലെ പ്രധാന ഫ്ളാഗ്ഷിപ്പ് പദ്ധതിയായി കണക്കാക്കി റോഡ് നിർമാണം പൂർത്തികരിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.