കൊ​ച്ചി: ഇ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് വി​ഭ​ജ​ന​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. നി​ല​വി​ല്‍ 13 ഡി​വി​ഷ​നു​ക​ള്‍ ഉ​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ പു​തു​താ​യി ഒ​രു ഡി​വി​ഷ​ന്‍ കൂ​ടി കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നാ​ണ് തീ​രു​മാ​നം.

ക​ട​പ്പു​റം, ക​ര്‍​ത്തേ​ടം, മു​ള​വു​കാ​ട്, ക​ട​മ​ക്കു​ടി, കോ​ട്ട​പ്പ​റ​മ്പ്, ഇ​ട​യ​ക്കു​ന്നം, വാ​ലം, ചി​റ്റൂ​ര്‍ കോ​താ​ട്, പൊ​ന്നാ​രി​മം​ഗ​ലം, അ​ഴീ​ക്ക​ല്‍, പു​തു​വൈ​പ്പ്, സ്‌​കൂ​ള്‍​മു​റ്റം, മാ​ലി​പ്പു​റം എ​ന്നി​വ​യാ​ണ് ഡി​വി​ഷ​നു​ക​ള്‍.

ഓ​രോ ഡി​വി​ഷ​നി​ലും ഉ​ള്‍​പ്പെ​ടു​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ള്‍ സ​ഹി​ത​മാ​ണ് ക​ര​ട് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. വാ​ര്‍​ഡ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്ഷേ​പ​ങ്ങ​ളും, അ​ഭി​പ്രാ​യ​ങ്ങ​ളും ഈ ​മാ​സം ഏ​ഴി​ന് മു​മ്പാ​യി ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി മു​മ്പാ​കെ​യോ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ​യോ നേ​രി​ട്ടോ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ത​പാ​ല്‍ മു​ഖേ​ന​യോ സ​മ​ര്‍​പ്പി​ക്ക​ണം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ന​ല്‍​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പ്ര​സ്തു​ത രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും ന​ല്‍​കേ​ണ്ട​താ​ണ്.