കഞ്ചാവ് വില്പന: പ്രതിക്ക് രണ്ടുവർഷം കഠിന തടവ്
1564899
Thursday, June 5, 2025 4:51 AM IST
പറവൂർ: കഞ്ചാവ് വില്പന നടത്തിയ കേസിൽ ഉദയംപേരൂർ നടക്കാവ് ചാത്തൻകണ്ണേഴത്ത് വീട്ടിൽ വിനീതിനെ (33) രണ്ടു വർഷം കഠിനതടവിന് പറവൂർ അഡീഷണൽ സെഷൻസ് കോടതി-ഒന്ന് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചു. 20000 രൂപ പിഴയും ഒടുക്കണം.
2019 ഡിസംബർ 10ന് വൈകിട്ട് ആറിന് നടക്കാവ് കവലയിൽ 2.508 കിലോഗ്രാം കഞ്ചാവ് വില്പനയ്ക്കായി കൊണ്ടുവന്ന പ്പോഴാണ് പ്രതി പിടിയിലായത്.