സിയാല്‍ അക്കാദമിയില്‍ എയര്‍ക്രാഫ്റ്റ് റെസ്ക്യൂ കോഴ്സ്
1564900
Thursday, June 5, 2025 4:51 AM IST
കൊച്ചി: കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സിഐഎഎസ്എല്‍ അക്കാദമി നടത്തുന്ന കുസാറ്റ് അംഗീകൃത അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് കോഴ്സിന് ഈ മാസം പ10 വരെ അപേക്ഷിക്കാം.
സയന്‍സ് ഐച്ഛികവിഷയമായ പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 20ന് നടക്കുന്ന പ്രവേശന പരീക്ഷയുടെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്.
പാഠ്യപദ്ധതിക്ക് ഒപ്പം കൊച്ചി ബിപിസിഎലില്‍ പ്രഷര്‍ ഫെഡ് ഫയര്‍ഫൈറ്റിംഗ് പരിശീലനം, കേരള ഫയര്‍ ആന്‍ഡ് റെസ്ക്യു അക്കാദമിയില്‍ ടണല്‍ ആന്‍ഡ് സ്മോക്ക് ചേമ്പര്‍ പരിശീലനം, തൃശൂര്‍ വൈല്‍ഡ് വിന്‍ഡ് അഡ്വെഞ്ച്വര്‍ ബില്‍ഡിംഗ് റെസ്ക്യു ഓപ്പറേഷന്‍സ്,
സെന്റ് ജോണ്‍സില്‍ ആംബുലന്‍സ് സര്‍ട്ടിഫിക്ക്റ്റ് ട്രെനിയിംഗ് പ്രോഗ്രാം, വ്യക്തിത്വ വികസനം, സോഫ്റ്റ് സ്കില്‍, ആശയവിനിമയം എന്നിവയില്‍ പ്രത്യേക പരിശീലനം എന്നിവയും നല്‍കും. അപേക്ഷകള്‍ www.ciasl.aero/academy എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാം. ഫോണ്‍ :8848000901.