തൊഴിലുറപ്പ് തൊഴിലാളികൾക്ക് മഴക്കോട്ട് വിതരണം ചെയ്തു
1564758
Wednesday, June 4, 2025 5:28 AM IST
അങ്കമാലി: യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെയും ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങളും തൊഴിലുറപ്പ് പദ്ധതിയിലെ മുതിർന്ന തൊഴിലാളികൾക്ക് മഴക്കോട്ടുകളും വിതരണം ചെയ്തു. അങ്കമാലി നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡന്റ് റിൻസ് ജോസ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ആൻമേരി ടോമി, ടിനു മോബിന്സ്, അനീഷ് മണവാളൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബേസിൽ മേച്ചേരി, ജോൺസ് ഷാജു, അങ്കമാലി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനു നാരായണൻ,
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാർട്ടിൻ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഇ.പി. വർഗീസ്, ബൂത്ത് പ്രസിഡന്റ് ടികെ. തങ്കപ്പൻ, കോൺഗ്രസ് നേതാക്കളായ സി.കെ. സൈമൺ, കെ.എം. ആന്റു, പി.ഡി. ബാബു, സിജി പോൾ തുടങ്ങിയവർ സംസാരിച്ചു.