ആടിപ്പാടി കുരുന്നുകൾ; ആവേശത്തിമിർപ്പിൽ വിദ്യാലയങ്ങൾ
1564548
Tuesday, June 3, 2025 7:10 AM IST
മൂവാറ്റുപുഴ : നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം സംയുക്തമായി ആഘോഷിച്ചു. മാനേജർ ഫാ. മാനുവൽ പിച്ചളക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. പോൾ ഇടത്തോട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ജോർജ് മാറപ്പള്ളി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സെർബി അഗസ്റ്റിൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
മൂവാറ്റുപുഴ: ബിആർസിതല പ്രവേശനോത്സവം പായിപ്ര ഗവ. യുപി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ നെജി ഷാനവാസ് സന്ദേശം നൽകി.
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ ഉപജില്ലാ പ്രവേശനോത്സവത്തിൽ ഗാനത്തിന്റെ അകന്പടിയോടെ ഒന്നാം ക്ലാസിലെയും പ്രീ പ്രൈമറിയിലെയും നവാഗതരെ സ്കൂളിലേക്ക് സ്വീകരിച്ചു. നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. നഗരസഭ ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് പഠനോപകരണ വിതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷ മരിയ ഗോരേത്തി എൽഎസ്എസ്, യുഎസ്എസ് വിജയികളെ അനുമോദിച്ചു. എഇഒ ബോബി ജോർജ് മുഖ്യപ്രഭാഷണം നടത്തി.

കോതമംഗലം: കോതമംഗലം സബ് ജില്ലാതല പ്രവേശനോത്സവം പിണ്ടിമന ഗവ. യുപി സ്കൂളിൽ ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ലിജി വി. പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്സണ് ദാനിയേൽ, സ്ഥിരം സമിതി അധ്യക്ഷ ടി.കെ. കുമാരി തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിറപ്പകിട്ടിന്റെ വർണോത്സവം തൊടുപുഴ ന്യൂമാൻ കോളജ് മലയാള വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ആനി തോമസ് ഉദ്ഘാടനം ചെയ്തു. എഡ്യൂക്കേഷൻ കൗണ്സിലർ സിസ്റ്റർ ലിസ്മരിയ സിഎസ്എൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യപകൻ സിജി അഗസ്റ്റിൻ, ലോക്കൽ മാനേജർ സിസ്റ്റർ ജിസ്മിൻ സിഎസ്എൻ, മജോ മാത്യു എന്നിവർ പ്രസംഗിച്ചു.
അരിക്കുഴ: അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ പുതിയ വിദ്യാർഥികളെ പഴയ വിദ്യാർഥികൾ തൊപ്പി അണിയിച്ചും മധുര പലഹാരങ്ങൾ നൽകിയും സ്വീകരിച്ചു. ആരക്കുഴ പഞ്ചായത്തംഗം സെലിൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജിൻസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അനീഷ് കെ. ജോർജ്, ഹൈസ്കൂൾ പ്രധാനാധ്യാപകൻ ജോമി കെ. ജോർജ് തുടങ്ങയവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ : പെരുന്പല്ലൂർ സേക്രട്ട് ഹാർട്ട് എൽപി സ്കൂൾ പ്രവേശനോത്സവം ഫാ. ജോർജ് നെടുങ്കല്ലേൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെസ്റ്റിൻ ചേറ്റൂർ, പഞ്ചായത്തംഗം ജിജു ഓണാട്ട്, പ്രധാനാധ്യാപിക ഷേർലി ജോണ് എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്കൂൾ ഫോർ ദി ഡഫിൽ പ്രവേശനോത്സവവും വിജയോത്സവവും ആഘോഷിച്ചു. ഈസ്റ്റ് വാഴപ്പിള്ളി മാക്മില്യണ് കോൾബേ പള്ളി വികാരി ഫാ. ജിയോ ചെന്പരത്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡംഗം സുജാത ജോണ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയിലെ വിജയികളെ അനുമോദിക്കുകയും നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ ജീവ ഫ്രാൻസീസ് പ്രസംഗിച്ചു.
മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ഗാനരചയിതാവും സംഗീത സംവിധായകനും ചിത്രകലാ അധ്യാപകനുമായ സാബു ആരക്കുഴ ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ പഞ്ചായത്തംഗം പി.കെ എൽദോ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ : എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡോ. രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ പി.പി എൽദോസ് മുഖ്യപ്രഭാഷണം നടത്തി.
കോലഞ്ചേരി: കുറിഞ്ഞി ഗവ യുപി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ മോൻസി പോൾ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ പി.എ. തങ്കപ്പൻ അധ്യക്ഷനായി.
കല്ലൂർക്കാട്: ഉപജില്ലാതല പ്രവേശനോത്സവം സെന്റ് ആൻഡ്രൂസ് എൽപി സ്കൂൾ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ജൂലി മാണി സംബന്ധിച്ചു.
കൗതുകമുണർത്തി ഇരട്ടകൾ
വാഴക്കുളം : സെന്റ് ലിറ്റിൽ തെരേസാസ് എൽപി സ്കൂളിൽ പ്രവേശനോത്സവ ദിനത്തിൽ കളിചിരികളും കൗതുകവുമായി ഇരട്ടകൾ. ഈ വർഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചവരിൽ മൂന്നു ജോഡി ഇരട്ടകളുണ്ട്. മൂന്നാം ക്ലാസിൽ ഒരു ജോഡിയും പുതുതായി എത്തി. നാലാം ക്ലാസിലെ രണ്ടു ജോടി ട്രിപ്പിൾസും കൂടി കുട്ടികൾക്കും അധ്യാപകർക്കും ഏറെ കൗതുകമായി. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ആൻഗ്രേയ്സ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ഫ്രാൻസി മരിയ മുഖ്യ പ്രഭാഷണം നടത്തി.
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ മെറിൻ, പിടിഎ പ്രസിഡന്റ് റെബി ജോസ്, എംപിടിഎ പ്രസിഡന്റ് ഡിനി മാത്യു എന്നിവർ പ്രസംഗിച്ചു. നവാഗതർക്ക് പഠനോപകരണങ്ങളും മധുരപലഹാരവും വിതരണം ചെയ്തു.