നെ​ടു​മ്പാ​ശേ​രി : ചാ​ലാ​ക്ക സ്നേ​ഹ​തീ​രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​ന​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ചാ​ലാ​ക്ക പ്ര​ദേ​ശ​ത്ത് നി​ന്നും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വാ​ർ​ഡ് ന​ൽ​കി. ഒ​ന്ന് മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്നേ​ഹ​തീ​രം പ്ര​സി​ഡ​ന്‍റ് ടി.​കെ. അ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക​ൺ​വീ​ന​ർ ജി. ​അ​നി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന ബാ​ബു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. അ​നി​ൽ, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ജി​ൻ ചി​ല​ങ്ങ​ര, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. മു​ഹ​മ്മ​ദ് അ​ജാ​സ്, വ​ർ​ഗീ​സ് പൊ​ന്നാ​കു​ടം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ശ്രീ​നാ​രാ​യ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ നി​ന്നും കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഡോ. ​അ​മൃ​ത കൃ​ഷ​്ണ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.