മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ളാ ബാ​ങ്കി​ന്‍റെ​യും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മു​വാ​റ്റു​പു​ഴ പ്ര​ഫ​ഷ​ണ​ൽ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് സ്കൂ​ൾ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

സ്കൂ​ൾ മാ​ർ​ക്ക​റ്റ് ഉ​ദ്ഘ​ട​നം കേ​ര​ള ബാ​ങ്ക് ചെ​യ​ർ​മാ​ൻ ഗോ​പി കോ​ട്ട​മു​റി​ക്ക​ലും, ആ​ദ്യ വി​ല്പ​ന ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​എം. ഇ​സ്മ​യി​ലും നി​ർ​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് പ്ര​ഫ​ഷ​ണ​ൽ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് മാ​ഹി​ൻ ഷാ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ർ​ബ​ൻ ബാ​ങ്ക് ബോ​ർ​ഡം​ഗം സ​ജി ജോ​ർ​ജ്, സാ​മൂ​ഹ്യ​ക്ഷേ​മ സം​ഘം ബോ​ർ​ഡം​ഗം അ​നീ​ഷ് എം. ​മാ​ത്യു, കാ​ർ​ഷി​ക ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജീ​വ്, കൗ​ണ്‍​സി​ല​ർ കെ.​ജി. അ​നി​ൽ​കു​മാ​ർ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി അ​ല​ക്സാ​ണ്ട​ർ ജോ​ർ​ഡി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മാ​ർ​ക്ക​റ്റ് വി​ല​യേ​ക്കാ​ൾ 40 മു​ത​ൽ 75 ശ​ത​മാ​നം വ​രെ വി​ല വി​ല​കു​റ​ച്ച് പഠനോപകരണ സാ മഗ്രികൾ ഇവിടെ ല​ഭി​ക്കും.