നൂറുമേനിക്കായി പൊക്കാളി വിത്തെറിഞ്ഞ് എംഎൽഎയും കളക്ടറും
1564541
Tuesday, June 3, 2025 7:10 AM IST
വൈപ്പിൻ: നൂറുമേനി വിളവിന്റെ പ്രത്യാശയിൽ എടവനക്കാട് പഞ്ചായത്തിലെ എടവനക്കാട്ട് അടപ്പ് പാടത്ത് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎയും ജില്ലാ കളക്ടർ എൻ.എസ്. കെ. ഉമേഷും ചേർന്ന് വിത്തെറിഞ്ഞു.
10 ഏക്കർ പാടത്ത് ആറു കർഷകർ ചേർന്നാണ് പൊക്കാളി കൃഷിയിറക്കുന്നത്. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊക്കാളി കൃഷിക്കായി 21 കോടി രൂപയുടെ പദ്ധതി ഇക്കൊല്ലം നടപ്പാക്കുമെന്ന് എംഎൽഎ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം അധ്യക്ഷയായി. ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ഇന്ദു നായർ പദ്ധതി വിശദീകരിച്ചു.