പഠനക്കിറ്റുകള്‍ വിതരണം ചെയ്തു
1564537
Tuesday, June 3, 2025 7:10 AM IST
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബല്‍കുമാര്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും വിദ്യാര്‍ഥികള്‍ക്ക് പഠനക്കിറ്റുകള്‍ വിതരണം ചെയ്തു. വൈപ്പിന്‍ ചെറായി മേഖലയിലെ 30 നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്.
നോട്ട് ബുക്ക്, സ്കെച്ച് പെന്‍ ,പേന, പെന്‍സില്‍, ബോക്സ്, ഷാര്പ്നര്, സ്കെയില്‍, റബ്ബര്‍, ക്രയോണ്‍സ്, നെയിംസ്ലിപ്പ് അടങ്ങുന്ന പഠനക്കിറ്റ് കുട്ടികള്‍ ഉണരുന്നതിനു മുന്‍പ് വീടിന് മുന്പില് വച്ചിട്ടു പോകുകയാണ് പതിവ്. ചെറുപ്പകാലത്തെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതാനുഭവങ്ങളാണ് ഇങ്ങനെ ചെയ്യാനുള്ള പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.