ലഹരി ബോധവത്കരണവും പഠനോപകരണ വിതരണവും
1564535
Tuesday, June 3, 2025 7:10 AM IST
കൊച്ചി: സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ലഹരി മാഫിയയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ചാത്യാത്ത് മദ്യലഹരി വിരുദ്ധ സമിതി ബോധവത്കരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. 170ല്‍ അധികം വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
മൗണ്ട് കാര്‍മല്‍ ഇടവക സഹവികാരി ഫാ. ടോണി കര്‍വാലിയോ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിയുടെ കെണിയില്‍പ്പെടാതെ ജാഗ്രത പാലിക്കാന്‍ കുട്ടികളോടും രക്ഷിതാക്കളോടും അദ്ദേഹം ആഹ്വാനം ചെയ്തു. സമിതി പ്രസിഡന്റ് ഡിക്സണ്‍ റോഡ്രിഗ്സ് അധ്യക്ഷത വഹിച്ചു.
വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ലെഫ്റ്റനന്റ് ഡയറക്ടര്‍ എസ്. പ്രദീപ്, കേന്ദ്ര സമിതി ലീഡര്‍ ഫെബിന് തോമസ്, വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് ജോണ്‍ ബോസ്കോ എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്രസമിതി സെക്രട്ടറി ജോസ് ആന്റണി, സിസ്റ്റര്‍ ഒസ്ബര്ഗ, സി.എ. ജോര്‍ജ് തുടങ്ങി നിരവധി പേര് പങ്കെടുത്തു.