ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്
1600128
Thursday, October 16, 2025 4:37 AM IST
തൃപ്പൂണിത്തുറ: കണ്ടെയ്നർ ലോറിയിടിച്ച് താഴെ വീണ സൈക്കിൾ യാത്രക്കാരന്റെ കാലിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി. കരിങ്ങാച്ചിറ ഞാളിയത്ത് വീട്ടിൽ ബേബി(67)യാണ് ഗുരുതര പരിക്കേറ്റ് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8.30 ഓടെ ഹിൽപാലസ് ഭാഗത്തു നിന്നും കരിങ്ങാച്ചിറയിലേയ്ക്ക് സൈക്കിളിൽ വരികയായിരുന്ന ബേബിയെ കണ്ടെയ്നർ ലോറിയിടിച്ച് താഴെയിടുകയും തൊട്ടുപിന്നാലെ വന്ന ടാങ്കർ ലോറി ബേബിയുടെ ഇടതുകാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
ഇവിടെ വീതികുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാനയ്ക്ക് സ്ലാബുകളില്ലാത്തത് യാത്രക്കാരെ അപകടത്തിലാക്കുന്നുണ്ട്. കാനയ്ക്കുള്ളിലേയ്ക്ക് വീഴാനിടയുള്ളതിനാൽ അപകട മുനമ്പിലൂടെയാണ് സൈക്കിൾ യാത്രക്കാരുൾപ്പെടെയുള്ളവർ റോഡിലൂടെ സഞ്ചരിക്കുന്നത്.