സെന്റിനറി സ്മാരക ഫുട്ബോൾ ടൂർണമെന്റിന് തുടക്കം
1600129
Thursday, October 16, 2025 4:37 AM IST
ആലുവ: പതിനാലാമത് സെന്റിനറി സ്മാരക ഫുട്ബോൾ ടൂർണമെന്റിന് സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. കേരള ആംഡ് പോലീസ് കമാണ്ടന്റ് ജാക്സൺ പീറ്റർ ഉദ്ഘാടനം ചെയ്തു.
ഫാ. ജിബിൻ കണ്ണാട്ട് തോമസ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ജയ്മോൻ പി. ഇട്ടീര, പി.എ. മെഹബൂബ്, എം.എം. ജേക്കബ്, എം.ടി. ഫ്രാൻസിസ്, എൻ.ജെ. ജേക്കബ്, എം.പി. ജെയിംസ്, ചിന്നൻ ടി. പൈനാടത്ത് തുടങ്ങയവർ പങ്കെടുത്തു.
ഉദ്ഘാടന മത്സരത്തിൽ കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ആലുവ ഇസ്ലാമിക് സ്കൂളിനെ പരാജയപ്പെടുത്തി.രണ്ടാമത്തെ മത്സരത്തിൽ വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി.
ജില്ലയിൽ നിന്നുള്ള പന്ത്രണ്ട് സ്കൂൾ ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. 22 ന് ഫൈനൽ മത്സരം നടക്കും.