കര്‍ഷകര്‍ക്ക് ജില്ലാ പഞ്ചായത്ത് 2.5 കോടിയുടെ സഹായം നല്കി
1515334
Tuesday, February 18, 2025 3:30 AM IST
കൊച്ചി: ജില്ലാ പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് 2.5 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. പൊന്കതിര് നെല്‍കൃഷി, തരിശ് നെല്‍കൃഷി, പച്ചക്കറി കൃഷി, പാടശേഖര സമിതികള്‍ക്ക് വിത്തുവിതരണം, വാഴകൃഷി , മില്ലറ്റ് കൃഷി എന്നീ പദ്ധതികളിലായാണ് ധനസഹായ വിതരണം നടത്തിയത്.
ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന കര്‍ഷകരുടെയും കൃഷി ഓഫീസര്‍മാരുടെയും സംഗമത്തിലായിരുന്നു ധനസഹായ വിതരണം . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് ധനസഹായവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ് അധ്യക്ഷത വഹിച്ചു.