കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്ക്
1592192
Wednesday, September 17, 2025 4:27 AM IST
വരാപ്പുഴ: ദേശീയപാതയിൽ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു ഒരാള്‍ക്ക് പരിക്കേറ്റു. കാർ യാത്രക്കാരനായ ചെറായി സ്വദേശി വിനോദിന്റെ കൈക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ കൂനമ്മാവ് ബിടിഎം കോളജിന് സമീപമായിരുന്നു അപകടം. വരാപ്പുഴ ഭാഗത്ത് നിന്നു പറവൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു കാർ എതിർദിശയിൽ നിന്നു വന്ന ടാങ്കര്‍ ലോറി യുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂർണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന വിനോദിന്റെ കുടുംബത്തിന് നിസാര പരിക്കേറ്റു. സംഭവത്തിൽ വരാപ്പുഴ പോലീസ് കേസ് എടുത്തു.