ഓട്ടോയില്‍ പുകവലി വിലക്കിയ ഡ്രൈവർക്കു മർദനം
1592570
Thursday, September 18, 2025 4:21 AM IST
ചെറായി: ഓട്ടോറിക്ഷയിലിരുന്ന് പുകവലിക്കുന്നത് വിലക്കിയ ഓട്ടോ ഡ്രൈവറെ യാത്രക്കാരന് മര്‍ദിച്ചതായി പരാതി. ചെറായി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ചെറായി ചുങ്കത്ത് പറമ്പില്‍ ദിനരാജനാണ് (65) മര്‍ദനമേറ്റത്.
കഴിഞ്ഞ ദിവസം ചെറായി ഓട്ടോ സ്റ്റാന്‍ഡിലായിരുന്നു സംഭവം. ഡ്രൈവറുടെ പരാതിയെ തുടര്‍ന്ന് ചെറായി കരുത്തല സ്വദേശി സുനി രാജിനെതിരെ മുനമ്പം പോലീസ് കേസെടുത്തു.