ദീപിക നമ്മുടെ ഭാഷ പദ്ധതി : മുടിക്കരായി സെന്റ് റീത്താസ് എൽപി സ്കൂളിൽ
1592580
Thursday, September 18, 2025 4:32 AM IST
പെരുമ്പാവൂർ : മുടിക്കരായി സെന്റ് റീത്താസ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ഡയറക്ടർ ഫ്രാൻസിസ് പി. പിട്ടാപ്പിള്ളിയും ഇടവക വികാരിയും സ്കൂൾ മാനേജരുമായ ഫാ. ജെയിംസ് കക്കുഴിയും ചേർന്ന് സ്കൂൾ ചെയർപേഴ്സൺ ശ്രേയ ഗിരീഷ്, ലീഡർ കെ.പി. ദേവജ് എന്നിവർക്ക് ദീപിക പത്രം നൽകി നിർവഹിച്ചു.
ദീപിക ഫ്രണ്ട്സ് ക്ലബ് ഫൊറോന പ്രസിഡന്റ് രാജു മാങ്കുഴ, സെക്രട്ടറി ഷൈജു ഇഞ്ചക്കൽ, സ്കൂൾ പ്രധാനാധ്യാപിക ഡീന മാത്യു, ദീപിക ഏജന്റ് എം.ഒ. ദേവസി,അധ്യാപകരായ മരിയറ്റ് ഡോമി, ജീന തോമസ്,നിഷ ജോസഫ്,അനീഷ് കെ. തങ്കച്ചൻ, ദീപിക ഏരിയ മാനേജർ റ്റി.എ. നിബിൻ എന്നിവർ സംസാരിച്ചു.
പത്രം സ്കൂളിൽ സ്പോൺസർ ചെയ്തത് പെരുമ്പാവൂർ പിട്ടാപ്പിള്ളിൽ ഏജൻസീസ് ആണ്.