എക്സലൻസ് അവാർഡ് തിളക്കത്തിൽ സെന്റ് സേവ്യേഴ്സ്
1592172
Wednesday, September 17, 2025 4:09 AM IST
ആലുവ: ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് നൽകിവരുന്ന മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് 2025ന് ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വിമെൻ അർഹമായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അവാർഡ് കൈമാറി.
നാക് അക്രഡിറ്റേഷൻ അഞ്ചാം സൈക്കിൾ പിന്നിട്ട ഇന്ത്യയിലെ ആദ്യ കോളജ്, അഞ്ചാം സൈക്കിളിൽ 3.68 പോയിന്റുകളോടെ എ പ്ലസ് പ്ലസ് ഗ്രേഡ് നേടുന്ന ആദ്യ കോളജ് എന്നീ യോഗ്യതകൾ മുൻനിർത്തിയാണ് എക്സലൻസ് അവാർഡ് ലഭിച്ചത്.
ആറ് പതിറ്റാണ്ടായി കൊച്ചിയുടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ തിളങ്ങി നിൽക്കുന്ന കലാലയമാണ് സെന്റ് സേവ്യേഴ്സ്.