കൊ​ച്ചി: ക​ഞ്ചാ​വ് കേ​സ് പ്ര​തി​ക​ൾ​ക്കെ​തി​രെ മൂ​ന്നു വ​ര്‍​ഷം ക​ഠി​ന ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ല​ക്കി​ടി റാ​യ​ന്‍ മ​ര​ക്കാ​ര്‍ വീ​ട്ടി​ല്‍ അ​ന​സ്, ക​ണി​യ​മ്പു​ഴ മ​മ്മോ​ക്ക​ര്‍ വീ​ട്ടി​ല്‍ ഇ​ജാ​സ് അ​ഹ​മ്മ​ദ് എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി വി.​പി.​എം. സു​രേ​ഷ്‌ ബാ​ബു ശി​ക്ഷി​ച്ച​ത്.

2017 ന​വം​ബ​ര്‍ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് 1.931 കി​ലോ ക​ഞ്ചാ​വു​മാ​യി ബോ​ള്‍​ഗാ​ട്ടി ജം​ഗ്ഷ​നി​ല്‍ നി​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മു​ള​വു​കാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. മൂ​ന്നാം പ്ര​തി നൗ​ഷീ​ര്‍ ഒ​ളി​വി​ലാ​ണ്.