ചെ​റാ​യി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ടി​ൽ നി​ന്നു കാ​ൽ​വ​ഴു​തി ക​ട​ലി​ലേ​ക്ക് വീ​ണ തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി കി​രു ഭ​ര​ൻ യു​ഗൈ​ൻ കു​ള​ന്തൈ (26) നെ​യാ​ണ് കാ​ണാ​താ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൊ​ച്ചി​ക്ക് പ​ടി​ഞ്ഞാ​റാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

11ന് ​രാ​ത്രി മു​ന​മ്പം മി​നി ഹാ​ർ​ബ​റി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ പ​ള്ളി​പ്പു​റം കാ​വാ​ലം​കു​ഴി ജോം​സ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ർ​പ്പു​ത​നാ​യ​കി എ​ന്ന ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഫോ​ർ​ട്ട്കൊ​ച്ചി കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്തു.