ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
1592142
Tuesday, September 16, 2025 11:36 PM IST
ഇടക്കൊച്ചി: കണ്ണങ്ങാട്ട് റോഡില്‍ സെന്റ് മേരീസ് പള്ളിക്ക് സമീപം താമസിക്കുന്ന വാത്തുവീട്ടില്‍ വി.ജെ. തോമസി(ടോമി - 68)നെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം തോന്നിക്കും. ഭാര്യയുടെ മരണശേഷം ഒറ്റയ്ക്കായിരുന്നു താമസം. ഏക മകൾ കുടുംബമായി വിദേശത്താണ് കഴിയുന്നത്.
സംസ്കാരം ഇന്ന് 2.30ന് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: പരേതയായ മേരി. മകള്‍: ഷാറോണ്‍ ബ്രൈറ്റന്. മരുമകന്: ബ്രൈറ്റന്.