കളമശേരി നഗരഭരണത്തിനെതിരെ എല്‍ഡിഎഫിന്റെ കുറ്റപത്രം
1592170
Wednesday, September 17, 2025 3:53 AM IST
കളമശേരി: അഴിമതിയും ഗ്രൂപ്പ് പോരും സ്വജനപക്ഷപാതവും കൊണ്ട് സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്നുവെന്ന് ആരോപിച്ച് കളമശേരി നഗരസഭാ ഭരണത്തിനെതിരെ എല്‍ഡിഎഫ് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ് മണി കുറ്റപത്രം പ്രകാശിപ്പിച്ചു.
കെ.എം.ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി കെ.ബി. വര്‍ഗീസ്, നേതാക്കളായ വി.എ. സക്കീര്‍ ഹുസൈന്, ഹെൻറി സീമന്തി, എസ്.രമേശന്, എ.ടി.സി. കുഞ്ഞുമോന്, ആര്.വി. അന്‍വര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി സെക്രട്ടറി പി.എം. മുജീബ് റഹ്മാന്റഎറെ നേതൃത്വത്തില്‍ കുറ്റപത്രം നഗരസഭാ സെക്രട്ടറിക്ക് നല്കി.