ഗോശ്രീ മേൽപ്പാലത്തിലെ ടാറിംഗ്: നാളെ ദേശീയപാതാ ഓഫീസ് മുന്നിൽ പ്രതിഷേധം
1592575
Thursday, September 18, 2025 4:32 AM IST
വൈപ്പിൻ: ഗോശ്രീ റോഡിൽ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനു മുന്നിലുള്ള മേൽപ്പാലത്തിലെ കുഴികൾ നികത്തണമെന്നാവശ്യപ്പെട്ട് 19ന് രാവിലെ 10 ന് ദേശീയപാത അഥോറിറ്റി ഓഫീസിനു മുന്നിൽ സമരം. കുഴികളിൽ വീണ് പരിക്കുപറ്റിയവരെയും ഇവരുടെ ബന്ധുക്കളെയും സംഘടിപ്പിച്ച് വൈപ്പിനിലെ റസിഡൻസ് അസോസിയേഷനുകളുടെ അപ്പക്സ് സംഘടനയായ ഫ്രാഗ് ആണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
മേല്‍പ്പാലത്തിലെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് പലയിടത്തും അപകടകരമായ കുഴികള്‍ രൂപം കൊണ്ടിട്ട് മാസങ്ങളായിട്ടും അറ്റ കുറ്റപ്പണികൾക്ക് നടപടിയില്ല. ചെറുവാഹനങ്ങള്‍ ദിവസേന ഈ കുഴികളില്‍ വീണ് അപകടം സംഭവിക്കുന്നു.
ഈയടുത്ത് ഒരു കുടുംബം മുഴുവന്‍ ഇവിടെ അപകടത്തിൽപ്പെട്ട് ആശുപത്രിയിലായി ഈ സാഹചര്യത്തിൽ ദേശീയപാത അഥോറിറ്റിയുടെ കണ്ണുതുറപ്പിക്കാനാണ് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ഫ്രാഗ് ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് അറിയിച്ചു.