മഞ്ഞപ്ര പഞ്ചായത്തിലെ ചാറ്റുപാടം പച്ചത്തുരുത്തിന് മുഖ്യമന്ത്രിയുടെ പുരസ്കാരം
1592584
Thursday, September 18, 2025 4:48 AM IST
അങ്കമാലി : മികച്ച പച്ച തുരുത്തുകൾക്ക് മുഖ്യമന്ത്രി ഏർപ്പെടുത്തിയ പുരസ്കാരത്തിന് മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ ചാറ്റുപാടം പച്ചത്തുരുത്ത് അർഹയായി. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാന ജൈവ വൈവിധ്യ ചെയർമാൻ ഡോ. ആർ അനിൽകുമാർ പുരസ്കാരം കൈമാറി.