സാറാമ്മ ഏലിയാസ് വധം : ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമെന്ന് മുഖ്യമന്ത്രി
1592176
Wednesday, September 17, 2025 4:09 AM IST
കോതമംഗലം: ചേലാട് കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഊർജിത അന്വേഷണം നടത്തിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.