അങ്കമാലി നഗരസഭാ പാർക്കിന്റെ നവീകരണോദ്ഘാടനം നടത്തി
1592168
Wednesday, September 17, 2025 3:53 AM IST
അങ്കമാലി : അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കമാലി നഗരസഭ പാർക്കിന്റെ നവീകരണം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ഷിയോ പോൾ ഉദ്ഘാടനം നിർവഹിച്ചു. ഉപാധ്യക്ഷ സിനി മനോജ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ നഗരസഭ സ്ഥിരസമിതി അധ്യക്ഷന്മാരായ പോൾ ജോവർ, ഷൈനി മാർട്ടിൻ, മനു നാരായണൻ, ലക്സി ജോയ്, മുൻ ചെയർപേഴ്സൺ മാത്യു തോമസ്, ജനപ്രതിനിധികളായ റീത്ത പോൾ, ലിസി പോളി, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലില്ലി ജോയ്, സാജു നെടുങ്ങാടൻ,
സന്ദീപ് ശങ്കർ, എ. വി രഘു, ഏല്യാസ് ടി. വൈ, വിത്സൺ മുണ്ടാടൻ, ലേഖ മധു, ജോഷി പി. എൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശോഭിനി ടി. വി, കില റിസോഴ്സ് പേഴ്സൺ പി. ശശി എന്നിവർ പ്രസംഗിച്ചു.