കോതമംഗലം ചെറിയപള്ളിയിൽ കന്നി 20 പെരുന്നാൾ 25 മുതൽ
1592173
Wednesday, September 17, 2025 4:09 AM IST
കോതമംഗലം: മാർ തോമാ ചെറിയപള്ളിയിൽ കന്നി 20 പെരുന്നാൾ 25 മുതൽ ഒക്ടോബർ നാല് വരെ ആഘോഷിക്കും. ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
25നു രാവിലെ 7.15ന് ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, നാലിനു ചക്കാലക്കുടി ചാപ്പലിൽനിന്നു പള്ളിയിലേക്കു പ്രദക്ഷിണം, അഞ്ചിന് കൊടിയേറ്റ് - വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, തുടർന്നു കരിങ്ങാച്ചിറ പള്ളിയിൽനിന്നുള്ള തമുക്ക് നേർച്ച, ആറിന് സന്ധ്യാനമസ്കാരം. 26ന് കൽക്കുരിശ് പെരുന്നാൾ, രാവിലെ 7.15നു ഗീവർഗീസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, പ്രദക്ഷിണം, ആശീർവാദം, മുന്നിനു സ്റ്റാൾ ലേലം, ആറിന് സന്ധ്യാനമസ്കാരം.
27ന് രാവിലെ 7.30നു ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, ആറിന് സന്ധ്യാനമസ്കാരം, വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓൺ കർമം. 28നു രാവിലെ ആറിനു കുർബാന - മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, 7.30നു കുർബാന സക്കറിയാസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത,
ഒൻപതിനു കുർബാന മാത്യൂസ് അപ്രേം മെത്രാപ്പോലീത്ത, ആറിന് സന്ധ്യാപ്രാർഥന, 6.30ന് കുർബാന-കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത. 29ന് രാവിലെ 7.15നു ഡോ. മാത്യൂസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, ആറിന് സന്ധ്യാനമസ്കാരം.
30ന് രാവിലെ 7.15നു മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, അഞ്ചിനു കലവറ നിറയ്ക്കൽ, ആറിന് സന്ധ്യാനമസ്കാരം.
ഒക്ടോബർ ഒന്നിന് രാവിലെ 7.15നു കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, ആറിന് സന്ധ്യാനമസ്കാരം.
രണ്ടിന് രാവിലെ 7.15ന് ഡോ. മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, മൂന്നിനു പള്ളി ഉപകരണങ്ങൾ മേമ്പൂട്ടിൽനിന്നു പള്ളിയകത്തേക്ക്, അഞ്ചിനു തീർഥാടകർക്കു സ്വീകരണം, 6.30നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാനമസ്കാരം, പ്രസംഗം, 10ന് നഗരപ്രദക്ഷിണം, ആശീർവാദം, വെടിക്കെട്ട്.
മൂന്നിന് രാവിലെ 5.30നു കുർബാന - ഡോ. ഏബ്രഹാം മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഏഴിനു കുർബാന - ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, 8.30നു കുർബാന, പ്രസംഗം - ശ്രേഷ്ഠ കാതോലിക്ക ബാവാ, 10.30നു നേർച്ചസദ്യ, രണ്ടിനു പ്രദക്ഷിണം, ആശീർവാദം, അഞ്ചിനു പള്ളി ഉപകരണങ്ങൾ തിരികെ മേമ്പൂട്ടിലേക്ക്, ആറിനു സന്ധ്യനമസ്കാരം.
നാലിന് രാവിലെ എട്ടിന് ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, ഒൻപതിന് പാച്ചോർ നേർച്ച, 10.30നു ലേലം, നാലിനു കൊടിയിറക്ക്, 6.15നു സന്ധ്യാനമസ്കാരം എന്നിങ്ങനെയാണ് തിരുക്കർമ്മങ്ങൾ.
പത്ര സമ്മേളനത്തിൽ വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, സഹവികാരിമാരായ ഫാ. സാജു കുരിക്കപിള്ളിൽ,ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്,
വർക്കിംഹ് കമ്മറ്റിയഗംങ്ങളായ സലിം ചെറിയാൻ, ബിനോയ് മണ്ണഞ്ചേരി, ഡോ. റോയി മാലിയിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോർജ് കൂർപിള്ളിൽ, കുര്യാക്കോസ് വർഗീസ്, സി.എ. ജോസ്, ബിനു കോമയിൽ, കെ.കെ. വർക്കി, കെ.സി. എൽദോ എന്നിവർ പങ്കെടുത്തു.