മിനിസ്റ്റേഴ്സ് എക്സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി
1592178
Wednesday, September 17, 2025 4:09 AM IST
വാഴക്കുളം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എക്സലന്‍ഷ്യ-2025 മിനിസ്റ്റേഴ്സ് എക്സലന്‍സ് അവാര്‍ഡ് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആര്. ബിന്ദുവില്‍ നിന്നും വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജിന് വേണ്ടി ഐക്യൂഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.കെ അനൂപ് ഏറ്റുവാങ്ങി.
നാക് എ പ്ലസ്പ്ലസ്, എ പ്ലസ്, എ ഗ്രേഡ് നേടിയിട്ടുള്ള സ്ഥാപനങ്ങളെയും എന്‍ഐആര്‍എഫ്, കെഐആര്‍എഫ് മുന്നേറ്റ സ്ഥാപനങ്ങളെയും ചടങ്ങില്‍ മിനിസ്റ്റേഴ്സ് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു.