കൊ​ച്ചി: ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ് മാ​ർ​ച്ചി​നി​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. കൃ​ഷ്ണ​ലാ​ൽ (25)അ​ട​ക്കം എ​ട്ടു​പേ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചൊ​വ്വാ​ഴ്ച​യാ​ണ് കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​വ ജോ​ളി(28), സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ ആ​ൻ സെ​ബാ​സ്റ്റ്യ​ൻ(27), ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​മ​ർ മി​ഷു​ത്ത്(28), മോ​ണി ചാ​ക്കോ(27), ആ​ഷി​ൻ പോ​ൾ (24), അ​സി​ൽ ജ​ബ്ബാ​ർ (23),ഡേ​വീ​സ് പോ​ൾ,സി.​ബി. സ​ഫാ​ൻ(27) എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ മ​റ്റു പ്ര​ർ​ത്ത​ക​ർ.

പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ ക​ല്ലേ​റി​ൽ പോ​ലീ​സി​ന്‍റെ ജ​ല​പീ​ര​ങ്കി വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നി​രു​ന്നു. ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റാേ​ളം പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.