ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അദാലത്ത് സംഘടിപ്പിച്ചു
1592181
Wednesday, September 17, 2025 4:23 AM IST
മൂവാറ്റുപുഴ: ജോഷ്വാ ആൻഡ് ജോക്കുട്ടന് ഫൗണ്ടേഷന്, പരിവാര്‍, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അദാലത്ത് സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ. ജോസ് അഗസ്റ്റിന്, സ്ഥിരംസമിതി അധ്യക്ഷ സാറാമ്മ ജോണ്‍, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എലിസബത്ത്, ജോയിന്റ് ബിഡിഒ ടി.വി. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. നൂറോളം രക്ഷിതാക്കള്‍ ക്യാമ്പില്‍ പങ്കെടുത്തു.