മലിനജലം റോഡിൽ ഒഴുക്കി: ഡ്രൈവർക്കെതിരെ കേസ്
1592585
Thursday, September 18, 2025 4:48 AM IST
വൈപ്പിൻ: മത്സ്യം കയറ്റി പോകുന്ന ഇൻസുലേറ്റ് വാനിലെ മലിനജലം രാത്രിയിൽ രഹസ്യമായി റോഡിൽ ഒഴുക്കിയ ഡ്രൈവറെയും വാഹനത്തെയും മുളവുകാട് പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി 7.30ന് കാളമുക്ക് എൽഎൻജി റോഡിലെ പാലത്തിന് സമീപത്താണ് വാഹനത്തിൽ നിന്നും മലിനജലം ഒഴുക്കിയത്. ഈ സമയം ഇതുവഴി വന്ന പോലീസ് പെട്രോളിൽ വാഹനം ഇത് കാണുകയും ഡ്രൈവർ പള്ളിപ്പുറം സ്വദേശിയായ ഷാജി-64യെയും വാഹനവും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കേസെടുത്തശേഷം ഡ്രൈവറെ ജാമ്യത്തിൽ വിട്ടയച്ചു.