മെട്രോ ഫീഡര്‍ ബസ് സര്‍വീസ് ഇന്‍ഫോപാര്‍ക്ക് ഫേസ് ടുവിലേക്കും
1592564
Thursday, September 18, 2025 4:21 AM IST
കൊച്ചി: കളമശേരിയില്‍ നിന്ന് നേരിട്ട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ ഫീഡര്‍ ബസ് സര്‍വീസ് ഇന്‍ഫോ പാര്‍ക്ക് ഫേസ് ടുവിലേക്കും ദീര്‍ഘിപ്പിച്ചു. സര്‍വീസുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കളമശേരി മെട്രോ സ്റ്റേഷനില്‍ നിന്ന് രാവിലെ 7.50, 8.10, 9.01 സമയങ്ങളിലും ഉച്ചയ്ക്ക് 2.42 നുമാണ് ഫേസ് 2 ലേക്കുള്ള സര്‍വീസ്.