ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു
1592751
Thursday, September 18, 2025 10:44 PM IST
ചെറായി: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. എടവനക്കാട് ബ്ലാവേലിൽ ഗോപിയുടെ മകൻ ഷാജി (54) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ നാലിന് എടവനക്കാട് എഇഒ സ്റ്റോപ്പിലായിരുന്നു അപകടം. ഉടൻ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നായരമ്പലം പൊതുശ്മശാനത്തിൽ. ഭാര്യ: ജയ. മക്കൾ: ആതിര, ആരതി.