താറാവ് കൂട്ടിൽനിന്നും പെരുമ്പാമ്പിനെ പിടികൂടി
1592594
Thursday, September 18, 2025 5:01 AM IST
പോത്താനിക്കാട്: തെക്കേ പുന്നമറ്റത്ത് താറാവ് കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി കുളമാവ് വനമേഖലയിൽ തുറന്നു വിട്ടു.
കുഴിവേലിക്കുന്നേൽ വിജയന്റെ താറാവ് കൂട്ടിനുള്ളിലെ വലയിൽ കുടുങ്ങിക്കിടന്ന പെരുമ്പാമ്പിനെ അയൽവാസിയായ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബാബു ഭാർഗവനാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്.
ഉടൻ വനപാലകരെ വിളിച്ചു വിവരമറിയച്ചതിനെ തുടർന്ന് കാളിയാർ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.