മൗണ്ട് കാർമൽ കോളജിന് മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്
1592598
Thursday, September 18, 2025 5:01 AM IST
കോതമംഗലം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവു പുലർത്തുന്ന സ്ഥാപനങ്ങൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ എക്സലൻഷ്യ-2025 മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് കറുകടം മൗണ്ട് കാർമൽ കോളജിന് ലഭിച്ചു.
തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദുവിൽനിന്നും കറുകടം മൗണ്ട് കാർമൽ കോളജിന് വേണ്ടി പ്രിൻസിപ്പൽ ഫാ. ഷാജി മംഗലത്ത്, ഐക്യുഎസി കോർഡിനേറ്റർ മിസ്. അനീറ്റ സാറ തങ്കച്ചൻ, ഐക്യുഎസി സെക്രട്ടറി രമ്യ ചന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
നാക് എപ്ലസ്പ്ലസ്, എപ്ലസ്, എ ഗ്രേഡ് നേടിയിട്ടുള്ള സ്ഥാപനങ്ങളേയും എൻഐആർഎഫ്, കെഐആർഎഫ് എന്നിവയിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങളേയും മിനിസ്റ്റേഴ്സ് അവാർഡ് നൽകി ആദരിച്ചു.