കുന്നത്തുനാട് മണ്ഡലത്തിൽ പുതുതായി 2864 മുൻഗണനാ റേഷൻ കാർഡുകൾ
1592595
Thursday, September 18, 2025 5:01 AM IST
കോലഞ്ചേരി: സർക്കാർ അധികാരത്തിൽ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തിൽ പുതുതായി 2864 പേർക്ക് മുൻഗണന റേഷൻ കാർഡുകളും 164 പേർക്ക് എഎവൈ റേഷൻ കാർഡുകളും വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച പി.വി. ശ്രീനിജിൻ എംഎൽഎ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സർക്കാർ അധികാരത്തിൽ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തിൽനിന്നും മുൻഗണന വിഭാഗത്തിലേക്കുള്ള കാർഡുകൾക്കായി 3527 അപേക്ഷകളും എഎ വൈ കാർഡുകൾക്കായി 183 അപേക്ഷകളും സർക്കാരിൽ ലഭ്യമായിട്ടുണ്ട്.
ഇതിനിന്നാണ് 2864 പേർക്ക് മുൻഗണന കാർഡുകളും 164 പേർക്ക് എ എ വൈ കാർഡുകളും അനുവദിച്ചത്. അനർഹരായ 1085 പേരെ മുൻഗണനാ കാർഡുകളിൽ നിന്നും 198 പേരെ എഎവൈ കാർഡുകളിൽനിന്നും ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു.