ആയുര്‍വേദ മെഗാ മെഡിക്കല്‍ ക്യാന്പ് നടത്തി
1592587
Thursday, September 18, 2025 4:48 AM IST
കൊച്ചി: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എഎംഎഐ) ജില്ലാ കമ്മിറ്റിയും എറണാകുളം സിറ്റി ഏരിയയും എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ച് സ്പെഷാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
എറണാകുളം പ്രസ്ക്ലബില്‍ സബ് കളക്ടര്‍ ജി. സായി കൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ആര്.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ഷജില്‍ കുമാര്‍, കെയുഡബ്ല്യുജെ സംസ്ഥാന സമിതിയംഗം ജിപ്സണ്‍ സിക്കേര, ജില്ലാ നിര്‍വാഹക സമിതിയംഗം ഒ.പി. ജിഷ, അസോസിയേഷന് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ സെക്രട്ടറി ഡോ. എലിസബത്ത് മാത്യു, ജില്ലാ പ്രസിഡന്റ് ഡോ. മനു ആര്. മംഗലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
അസ്ഥി, ത്വക് രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍, ഉദരരോഗങ്ങള്‍, നേത്ര ചികിത്സ, സ്ത്രീരോഗങ്ങള്‍ തുടങ്ങി എട്ടോളം സ്പെഷാലിറ്റികളിലായി നൂറോളം പേര് പങ്കെടുത്തു.
ഡോ. രോഹിത്ത് രവി, ഡോ.ഗംഗ ശശിധരന്, ഡോ. യമുന, ഡോ. ബിന്‍സ ഹസന്, ഡോ. എമിലിന് കെ. ജോര്‍ജ്, ഡോ. ഗ്രീഷ്മ പ്രമോദ്, ഡോ. ജയചന്ദ്രന്, ഡോ. ജിഷ്ണു വേണുഗോപാല്‍, ഡോ. അഞ്ജന ശ്രീധര്‍, ഡോ. ദേവദാസ് ഡോ. ടോണി തോമസ് എന്നിവര്‍ നേതൃത്വം നല്കി.