വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു : മധ്യവയസ്കൻ പിടിയിൽ
1592571
Thursday, September 18, 2025 4:32 AM IST
കാലടി: വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ. തുറവുർ പൊയ്ത്തുരുത്ത് കണ്ണംപുഴ വീട്ടിൽ ജോസഫി(55)നെയാണ് കാലടി പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് പൊയ്ത്തുരുത്ത് സ്വദേശിയായ 72 കാരനെയാണ് പറമ്പിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
സോളാർ പാനലിന്റെ കേബിളും, കുടിവെള്ള പൈപ്പും നശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് കാരണം. വിവിധ സ്റ്റേഷനുകളിൽ മധ്യവയസ്കനെതിരെ കേസുകളുണ്ട്. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്ഐമാരായ ജയിംസ്, ഉണ്ണി, എഎസ്ഐ ഷൈജു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.